അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സമ്മതിദാനം വിനിയോഗിക്കാനെത്തുന്നവരെ കൊന്നൊടുക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്

202

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സമ്മതിദാനം വിനിയോഗിക്കാനെത്തുന്നവരെ കൊന്നൊടുക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. യു.എസ്. ഭീകരവാദ നിരീക്ഷണ സംഘമാണ് മുന്നറിയിപ്പ് നല്‍കിയത്. യു.എസിലെ മുസ്ലിംകള്‍ പ്രസിഡന്റ് വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും മുന്നറിയിപ്പുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.എസ്. നിയന്ത്രണത്തിലുള്ള അല്‍ ഹയാത്ത് മീഡിയ സെന്ററിന്റെ ലേഖനം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. യു.എസ് ഭീകരവാദ നിരീക്ഷണ സംഘമായ എസ്.ഐ.ടി.ഇ. ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്സ് കാട്സ് തന്റെ ട്വിറ്റര്‍ പേജിലൂടെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിടുകയായിരുന്നു.
‘ദ മുര്‍ത്താദ് വോട്ട്’ എന്ന തലക്കെട്ടോടു കൂടിയ ഏഴു പേജ് നീളമുള്ള മാനിഫെസ്റ്റോയില്‍ നിങ്ങളെ കശാപ്പു ചെയ്യാനും നിങ്ങളുടെ ബാലറ്റ് പെട്ടികള്‍ ദൂരെയെറിയുവാനുമായി ഭീകരര്‍ എത്തുമെന്ന് പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനുമാണ് ഐ.എസിന്റെ ശ്രമമെന്നും അദ്ദേഹം പറയുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍, ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യു.എസ്. സൈനികന്റെ പിതാവായ കിസര്‍ ഖാന്‍ എന്നിവരുടെ ചിത്രങ്ങളും ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY