തിരുവനന്തപുരം• സിപിഎം നേതാവ് പ്രതിയായ വടക്കാഞ്ചേരിയിലെ കൂട്ടമാനഭംഗ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്ര ഗൗരവസ്വഭാവുമുള്ള കേസിന്റെ അന്വേഷണം ജൂനിയര്‍ ആയിട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥയെ ഏല്‍പ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി ഗുരുതരമായ കുറ്റം ചെയ്ത സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്യാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ പോയാല്‍ ക്രമസമാധാനപാലനത്തില്‍ കേരളം പിന്നോക്കം പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.