ന്യൂയോര്‍ക്കില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; എട്ടു പേര്‍ കൊല്ലപ്പെട്ടു

206

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടണില്‍ ആക്രമണം. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ചിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വൈകിട്ട് 3.15ന് ആയിരുന്നു സംഭവം നടന്നത്. ആക്രമണം നടത്തിയ 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്നയാളെ പൊലീസ് പിടികൂടി. പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയറുടെ ഓഫീസ് അറിയിച്ചു. സ്ഥലത്തെ ഇരുചക്ര വാഹനപാതയിലേക്ക്, അറസ്റ്റിലായയാള്‍ വാഹനം ഇടിച്ച്‌ കയറ്റുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS