പുണെ സിറ്റി എഫ്സി അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയെ തകര്‍ത്തു

213

പുണെ• കരുത്തരായ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയെ തകര്‍ത്ത പുണെ സിറ്റി എഫ്സിക്ക് സീസണിലെ രണ്ടാം ജയവും വിലപ്പെട്ട മൂന്നു പോയിന്റും. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു പുണെയുടെ ജയം. ബ്രസീല്‍ താരം എഡ്വാര്‍ഡോ ഫെറേരിയ (41), സ്പാനിഷ് താരം ആനിബാള്‍ (56) എന്നിവരുടെ വകയായിരുന്നു പുണെയുടെ ഗോളുകള്‍. കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ പെനല്‍റ്റിയില്‍നിന്ന് ഇയാന്‍ ഹ്യൂം (69) നേടി. എട്ടു കളികള്‍ പൂര്‍ത്തിയാക്കിയ പുണെയുടെ രണ്ടാം ജയം മാത്രമാണിത്. വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഒന്‍പത് പോയിന്റുമായി പുണെ സിറ്റി എഫ്സി ആറാം സ്ഥാനത്തേക്ക് കയറി. ഒന്‍പത് പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നിലായ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. എട്ട് മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റുള്ള കൊല്‍ക്കത്ത മൂന്നാം സ്ഥാനത്ത് തുടരുന്നു.

NO COMMENTS

LEAVE A REPLY