കെ-റെയിൽ വിരുദ്ധ സമരം ; ക്ലിഫ് ഹൗസിൽ യുവമോർച്ച പ്രവർത്തകർ കല്ലിട്ടു.

58

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരം നടത്തിയ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്നാണ് പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാൽ കല്ലിട്ട ശേഷമാണ്. പോലീസ് ഇക്കാര്യം അറിഞ്ഞത് എന്നതാണ് ശ്രദ്ധേയം. വെള്ളം ശുദ്ധമാകണം

ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ റെയിലിനായി തിരുവനന്ത പുരത്ത് ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം. ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവർത്തകർ ക്ലിഫ്ഹൗസിന്റെ മതിൽ ചാടി കടന്ന് കല്ലുകൾ സ്ഥാപിച്ചത്.

ചിറയിൻകീഴ് താലൂക്കിൽ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസിൽ സ്ഥാപിച്ചതെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിഴുതെടുക്കുന്ന കല്ലുകൾ വരും ദിവസങ്ങളിൽ മന്ത്രിമാരുടെ വീടുകളിലും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

NO COMMENTS