യുവാവ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി.

168

കോട്ടയം:തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ 18കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യത്തെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ അയിരൂര്‍ സ്വദേശിനിയായ ബി.എസ്.സി വിദ്യാര്‍ത്ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യൂവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്ലസ്‌ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയിരുന്നില്ല.

ഇന്ന് രാവിലെ ഒമ്ബതര മണിയോടെ കോളേജിലേക്ക് പോകുന്നതിനിടെ ബസ്‌സ്‌റ്റോപ്പില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് തീയണച്ച്‌ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തീ കൊളുത്തിയ അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS