കണ്ടനകം ബവ്റിജസ് ഷോപ്പില്‍ വീണ്ടും മോഷണം

218

എടപ്പാള്‍ • കണ്ടനകം ബവ്റിജസ് ഷോപ്പില്‍ വീണ്ടും മോഷണം. ഇന്നു രാവിലെ സ്ഥാപനം തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബവ്റിജസിലെ പ്രധാന കവാടത്തിനു സമീപത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്.പൊന്നാനി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിശദമായ പരിശോധനയ്ക്കു ശേഷമേ നഷ്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. മാസങ്ങള്‍ക്കു മുന്‍പും ഇവിടെ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ട്. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല.

NO COMMENTS

LEAVE A REPLY