യു എ. ഇ രക്തസാക്ഷി ദിനാചരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

138

അബുദാബി: യു. എ. ഇ. രക്ത സാക്ഷി ദിനാചരണത്തിന്റെയും ദേശീയ ദിനാഘോഷ ത്തിന്റെയും ഭാഗമായി കെ എo സി സി മഞ്ചേശ്വരം മണ്ഡലം രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. യു. എ. ഇ. ക്ക് വേണ്ടി ജീവൻ നൽകിയ ധീര ജവാന്മാരോടുള്ള ആദരസൂചകമായാണ് അബുദാബി ബ്ലഡ് ബാങ്ക് മുഖേന രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്. മദീന സഹിദ് ലുലു മാളിന് മുൻവശം നടന്ന രക്തദാന ക്യാമ്പിൽ എഴുപതോളം പേര് രക്തദാനം നല്കി.

സംസ്ഥാന കെ എo സി സി ട്രഷറർ പി കെ അഹ്മദ് ബല്ല കടപ്പുറം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി ഹനീ ഫ് പടിഞ്ഞാറ് മൂല, ജില്ലാ ഭാരവാഹികളായ ഹനീഫ ചള്ളങ്കയം‌ , ഇസ്മായിൽ ഉദിനൂർ, സത്താർ കുന്നുംകൈ,, ഏകെ മൊയ്തീൻ,ഷാഫി നാട്ടക്കൽ പി പി അഷ്റഫ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

ക്യാമ്പിന് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ സെഡ്. എ. മൊഗ്രാൽ, ഇസ്മായിൽ മുഗ്ലി, ഉമ്പു ഹാജി പെർള, ഷെരീഫ് ഉറുമി, നിസാർ ഹൊസങ്കടി , കലന്തർ ഷാ ബന്തിയോട്, ലത്തീഫ് ഇരോടി, റസാഖ് നൽക, അബൂബക്കർ ഹാജി പെർവാടി, സുനൈഫ് പേരാൽ, സവാദ് ബന്തിയോട്, ലത്തീഫ് ചിന്നമുഗർ, ആസിഫ് ബന്തിയോട് തുടങ്ങി യവർ നേതൃത്വം നൽകി.ഫോട്ടോ: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് സംസ്ഥാന ട്രഷറർ പി കെ അഹ്മദ് ബല്ലാ കടപ്പുറം ഉൽഘാടനം ചെയ്യുന്നു.

NO COMMENTS