കാപ്പ ചുമത്തി ; ചിലരെ നാടുകടത്തി

76

കാസറഗോഡ്. മഞ്ചേശ്വരം പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതികളെ കാപ്പ ചുമത്തി ; ചിലരെ നാടുകടത്തി. കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ്‌ അസ്‌കർ, (25) കുമ്പള മീയപദവ് കണിയൂർ ആയിഷ മൻസിലിൽ ഇബ്രാഹിം അർഷാദ്,(26) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

പിടിച്ചുപറി, കൂട്ടത്തോടെയുള്ള കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെയ്പ് തുടങ്ങിയ നിരവധി കേസുകളിലെ പ്രതി യാണ് അസ്‌ക്കറും ഇബ്രാഹിം അർഷാദും .അർഷാദിനെതിരെ മഞ്ചേശ്വരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഏഴു കേസുകൾ നിലവിലു ണ്ടെന്നാണ് റിപ്പോർട്ടുകൾ

കാസറഗോഡ്. മഞ്ചേശ്വരം. കുമ്പള. വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയായ ഉപ്പള മുസ്തഫ മൻസിലിൽ മീശ റൗഫ് (41 )നെയും കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിലും ചാരായ കടത്തു കേസിലും പ്രതിയായ കുട്ലു ആലങ്കോട് ദീപക്കിനെയും കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു.

കാപ്പ

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ

മണൽ മാഫിയ,പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, അനധികൃത മദ്യക്കച്ച വടക്കാർ, കടത്തുകാർ, വിൽപനക്കാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, വ്യാജ നോട്ട് നിർമാതാക്കൾ, വിതരണക്കാർ, വ്യാജ സിഡി നിർമാതാക്കൾ, വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.

വിദേശ രാജ്യങ്ങളിൽനിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവർ, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന വർ, തുടങ്ങിയവർ ഇതിൽപ്പെടും. ബ്ളേഡിനു പണം നൽകിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടി ക്കുന്നവർ, എന്നിവരെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS