വ്യാപാര്‍-2017 ആദ്യദിനം രണ്ടായിരത്തോളം കൂടിക്കാഴ്ചകള്‍

227

കൊച്ചി: വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റായ വ്യാപാര്‍-2017 ന്റെ ആദ്യ ദിനം രണ്ടായിരത്തോളം കൂടിക്കാഴ്ചകള്‍ നടന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഉച്ചകഴിഞ്ഞാണ് ബിസിനസ് കൂടിക്കാഴ്ചകള്‍ നടന്നത്.
ആദ്യ ദിനത്തിലെ കൂടിക്കാഴ്ചയില്‍ ആകെ 400 ബയര്‍മാരാണ് പങ്കെടുത്തത്. ഇതില്‍ 70 പേര്‍ വിദേശത്തു നിന്നും എത്തിയപ്പോള്‍ 330 പേര്‍ കേരളത്തിനു വെളിയില്‍ നിന്നെത്തി. ഓണ്‍ലൈന്‍ മുഖാന്തിരം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ചകള്‍ ക്രമീകരിച്ചിരുന്നത്. ആകെ 200 സെല്ലര്‍മാരാണ് വ്യാപാര്‍-2017 ല്‍ പങ്കെടുക്കുന്നത്.

ബയര്‍മാരും സെല്ലര്‍മാരുമായുള്ള കൂടിക്കാഴ്ചകള്‍ ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും ഫിക്കി കേരള ഘടകമാണ്. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 6 വരെയും ശനിയാഴ്ച 10 മുതല്‍ 1 മണിവരെയുമായിരിക്കും കൂടിക്കാഴ്ചകള്‍. സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണന സാധ്യതകള്‍ വിപൂലീകരിക്കുന്നതിനും വേണ്ടിയാണ് വാണിജ്യ-വ്യവസായ വകുപ്പ് വ്യാപാര്‍-2017 സംഘടിപ്പിച്ചു വരുന്നത്.

NO COMMENTS

LEAVE A REPLY