പൊതുപണിമുടക്കില്‍ സമാധാനം പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഡി ജി പി അഭ്യര്‍ത്ഥിച്ചു

215

തിരുവനന്തപുരം: ദേശവ്യാപകമായി ചില ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കില്‍ സമാധാനം പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. അക്രമ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പാടാക്കും.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തിറങ്ങണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.