ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു

217

മധുര: ഇന്ത്യന്‍ മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചയ്ത്തീവനടുത്ത് വെച്ചാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം രാമേശ്വരം സര്‍ക്കാര്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് 400 മീന്‍പിടിത്ത വള്ളങ്ങളാണ് മത്സ്യബന്ധനത്തിനായി പോയത്. ഇവയ്ക്കൊപ്പമാണ് ബ്രിസ്റ്റോയുടെ വള്ളവും ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം തീരത്തേക്ക് തിരിച്ച്‌ വരുന്നതിനിടെയാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്.

NO COMMENTS

LEAVE A REPLY