വിജയ് മല്യക്കെതിരെ കര്‍ണാടക ഹൈക്കോടതിയുടെ വാറന്‍റ്

191

കോടതിയലക്ഷ്യക്കുറ്റത്തിന് വ്യവസായി വിജയ് മല്യക്കെതിരെ കര്‍ണാടക ഹൈക്കോടതിയുടെ വാറന്‍റ്. വിജയ് മല്യയെ ജൂണ്‍ ഒന്നിന് ഹാജരാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. മല്യയില്‍ നിന്ന് അമ്പത് ലക്ഷം രൂപ ഈടാക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശമുണ്ട്.വിവിധ ബാങ്ക് മേധാവികളുടെ പരാതിയില്‍ മല്യക്കെതിരെ ഒന്നരമാസം മുമ്പ് ഹൈക്കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് പുതിയ നടപടി.

NO COMMENTS

LEAVE A REPLY