ബിഡിജെഎസ്, എന്‍ഡിഎ മുന്നണി വിടുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി നടേശന്‍

162

ആലപ്പുഴ: ബിഡിജെഎസ് ബിജെപി ബന്ധം തകരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിഡിജെഎസ്, എന്‍ഡിഎ മുന്നണി വിടുന്നതാണ് നല്ലതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മര്യാദയും സംസ്‌കാരവും ഇല്ലാത്തവരായി കേരളത്തിലെ ബിജെപി നേതൃത്വം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാനമാനങ്ങളുള്‍പ്പടെ ബിജെപി നല്‍കിയ വാഗ്ദാനം ഒന്നുംപോലും കിട്ടാത്തതിന്റെ കടുത്ത പ്രതിഷേധത്തിലാണ് ബിഡിജെഎസ്സും വെള്ളാപ്പള്ളി നടേശനും. ഇതേ തുടര്‍ന്ന് ദില്ലയില്‍ കേരള എന്‍ഡിഎ സംഘം കേന്ദ്രമന്ത്രിമാരുടെ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വിട്ടുനില്‍ക്കുകയും ചെയ്തു. ബിജെപി ഘടകക്ഷികളോട് കാണിക്കുന്നത് മര്യാദയില്ലായ്മയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടന്നാക്രമിച്ചു.

NO COMMENTS

LEAVE A REPLY