വി​ജ​യ് മ​ല്യ​യു​ടെ ക​ട​ല്‍​ത്തീ​ര ഫാം ​ഹൗ​സ് ക​ണ്ടു​കെ​ട്ടി

187

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ ക​ട​ല്‍​ത്തീ​ര ഫാം ​ഹൗ​സ് എന്‍ഫോഴ്സ്മെന്റ് ഡ‍​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. 100 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര റാ​യ്ഗാ​ഡ് ജി​ല്ല​യി​ലെ അ​ലി​ബാ​ഗി​ലു​ള്ള ഫാം ​ഹൗ​സാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. 17 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ഫാം ​ഹൗ​സാ​ണി​ത്. ക​ള്ള​പ്പ​ണ വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ ഈ ​വ​സ്തു ഇ​ഡി താ​ല്‍​ക്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു. മ​ല്യ നി​യ​ന്ത്രി​ക്കു​ന്ന മാ​ന്ദ്വ ഫാം ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫാം ​ഹൗ​സ്.

NO COMMENTS

LEAVE A REPLY