തിരുവനന്തപുരം: മുഖ്യശത്രു ആരെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വയനാട്ടില്‍ ഇടതുസ്ഥാനാര്‍ഥിയെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് പി.പി. സുനീറിനോട് പിന്മാറണമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സ്മൃതി ഇറാനിയേയും സുനീറിനേയും ഒരുപോലെ കാണുന്നതാണ് രാഹുലിന്റെ നിലപാടെന്നും കാനം രാജേന്ദ്രന് കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായാല്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയാറാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചിരുന്നു.