ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഒരു ഇനമായി ഉൾപ്പെടുത്തിയേക്കും

8

ലണ്ടൻ : 2028-ൽ ലോസ് ആഞ്ജലിസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ, ഒളിമ്പിക് പ്രോഗ്രാം കമ്മിഷനു മായുള്ള ചർച്ചയിയിലാണ് പുതുതായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തേണ്ട കായിക ഇനങ്ങളുടെ പട്ടിക ലോസ് ആഞ്ജലിസ് സംഘാടക സമിതി കമ്മീഷനോട് ശുപാർശ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ്. ഫ്ളാഗ് ഫുട്ബോൾ, ബോൾ, സോഫ്റ്റ് ബോൾ, സാക്സാസ് സ്ക്വാഷ് എന്നീ ഇനങ്ങൾ 2028 ഒളിമ്പിക്സിന്റെ ഭാഗമാക്കണമെന്നാണ് ലോസ് ആഞ്ജലിസ് സംഘാടക സമിതിയുടെ ശുപാർ ശയിലുള്ളത്. ഇക്കാര്യം സംബന്ധിച്ച് ഒക്ടോബർ 16-ന് മുംബൈയിൽ ചേരുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തി നു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സംഘാടകരുടെ ശുപാർശ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.1900-ലാണ് ക്രിക്കറ്റ് അവസാനമായി ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായത്. ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ് ബോൾ എന്നിവയ്ക്കൊപ്പം ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തുന്ന കായിക ഇനങ്ങളിൽ ഒന്ന് ക്രിക്കറ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ,.

NO COMMENTS

LEAVE A REPLY