ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി.

144

തൃ​ശൂ​ര്‍: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി.

താ​ന്‍ തൃ​ശൂ​രി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​ണ്. ഇ​തി​ല്‍ മാ​റ്റ​മു​ണ്ടാ​കു​മോ ഇ​ല്ല​യോ എ​ന്ന​ത് തീ​രു​മാ​നി​ക്കേ​ണ്ട​ത് ബി​ജെ​പി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വയനാട് സീ​റ്റ് ബി​ജെ​പി​ക്ക് വി​ട്ടു ന​ല്‍​കാ​നും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​മി​ത് ഷാ​യെ അ​റി​യി​ച്ചു​വെ​ന്നും ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച ചെ​യ്ത് സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നി​ക്കു​മെ​ന്നും തു​ഷാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS