കൈക്കൂലി വാങ്ങിയ മുന്‍സിപ്പല്‍ എഞ്ചിനിയറെ വിജിലന്‍സ് പിടികൂടി

142

കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പല്‍ എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി. മുനിസിപ്പാലിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കാന്‍ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വടകര മുനിസിപ്പല്‍ എഞ്ചിനീയര്‍ ആര്‍ ശ്രീകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പല്‍ എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി. മുനിസിപ്പാലിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കാന്‍ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വടകര മുനിസിപ്പല്‍ എഞ്ചിനീയര്‍ ആര്‍ ശ്രീകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി മരുതോങ്കരയിലെ സ്ഥലം ഉടമയുടെ വീട്ടിലെത്തി പണം കൈപ്പറ്റുന്നതിനിടെയാണ് ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുന്നത്. കൊല്ലം സ്വദേശിയാണ് ശ്രീകുമാര്‍.
വടകരയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പെര്‍മിറ്റിന് അപേക്ഷിച്ച സലീമിനോട് ശ്രീകുമാര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സലീം വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ച സലീം, പണം വാങ്ങുന്നതിനായി കുറ്റ്യാടിയിലെ ഫാം ഹൗസിലെത്താന്‍ ശ്രീകുമാറിനോട് പറഞ്ഞു. ഇവിടെ എത്തി, സലീം നല്‍കിയ പണം നല്‍കിയ ശ്രീകുമാര്‍ കാറില്‍ മടങ്ങവെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഇദ്ദേഹത്തെ ചോദ്യം ചെയ്‌തശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY