അധ്യാപകന്​ നേരെ ​ വിദ്യാർഥി വെടിയുതിര്‍ത്തു

18

ന്യൂഡല്‍ഹി: മുരുഡ്​നഗറിലെ സ്വകാര്യ സ്​കൂളായ കേന്ദ്രീയ വിദ്യാ നികേതനിലെ ​​ കോമേഴ്‌സ് ​ അധ്യാപകനായ സചിന്‍ ത്യാഗിക്ക്​ നേരെയായിരുന്നു 12ാം ക്ലാസുകാരന്‍ വെടിയുതിര്‍ത്തത് . ക്ലാസില്‍ മറ്റുകുട്ടികളോട്​ അപമര്യാദയായി പെ​രുമാറിയതിന്​ വഴക്കുപറയുകയും ക്ലാസില്‍നിന്ന്​ ഇറക്കി വിടുകയും ചെയ്​ത​ അധ്യാപകന്​ ​ നേരെ വെടിവെക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ്​ ക​ണ്ടെടുത്തു. വലതുകൈക്ക്​ ചെറിയ പരിക്കേറ്റ അധ്യാപകന്‍ ​െപാലീസില്‍ പരാതി നല്‍കി.

ക്ലാസ്​ മുറിയില്‍ മറ്റു കുട്ടികളോട്​ അപമര്യാദയായി പെരുമാറിയതോടെ 17കാരനെ ശാസിക്കുകകയും ക്ലാസില്‍നിന്ന്​ പുറത്താക്കുകയു മായിരുന്നു. തുടര്‍ന്ന്​ ഒന്നരക്ക്​ സ്​കൂള്‍ വിട്ട്​ അധ്യാപകന്‍ പുറത്തിറങ്ങുന്നതുവരെ രണ്ടു സുഹൃത്തു ക്കളോടൊപ്പം വിദ്യാര്‍ഥി ഗേറ്റിന്​ പുറത്ത്​ കാത്തുനിന്നു. മോ​േട്ടാര്‍ സൈക്കിളിലെത്തിയ അധ്യാപകനെ തടഞ്ഞുനിര്‍ത്തി വെടിവെക്കുകയായിരുന്നു വെന്ന് ​പൊലീസ്​ പറഞ്ഞു.വിദ്യാര്‍ഥിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഒരേ സ്​കൂളിലെ വിദ്യാര്‍ഥികളാണെന്ന്​ അധ്യാപകന്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിക​ള്‍ക്കെതിരെ കേസെടുത്തതായി പൊലീസ്​ കുട്ടിച്ചേര്‍ത്തു.

ആക്രമണത്തിന്​ ശേഷം മൂവരും സ്​കൂട്ടര്‍ ഉപേക്ഷിച്ച്‌​ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സ്​കൂള്‍ സി.സി.ടി.വിയില്‍ പതിഞ്ഞതായി പൊലീസ്​ പറഞ്ഞു. വെടിയുണ്ട അധ്യാപകന്‍റെ സമീപത്തുകൂടി പോകുന്നത്​ വിഡിയോയില്‍ കാണാം. അദ്ദേഹത്തിന്‍റെ വലതുകൈയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്​. ആക്രമണത്തിന്​ ശേഷം വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടതോടെ ത്യാഗി ബൈക്കുമായി പോകുന്നതും കാണാം’ -​െപാലീസ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

NO COMMENTS