കൊച്ചി മെട്രോ റെയിലിന്‍റെ മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയം

212

കൊച്ചി മെട്രോ റെയിലിന്‍റെ മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയം.മുട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള ദൂരത്താണ് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്.
എണ്‍പത് കിലോമീറ്റര്‍ വേഗത്തിലായിരുന്നു മൂന്നാം ഘട്ട പരീക്ഷണ ഓട്ടം.മെട്രോയുടെ പുതുതായി എത്തിയ കോച്ചുകള്‍ ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഉച്ചയ്‍ക്ക് ഒന്നരയോടെ മുട്ടം മെട്രോ സ്റ്റേഷന്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ദൂരം ട്രയിന്‍ ഓടി. എട്ടിനാണ് മെട്രോയുടെ മൂന്ന് പുതിയ കൊച്ചുകള്‍ കൂടി കൊച്ചിയിലെത്തിയത്. മുട്ടം യാര്‍ഡില്‍ കൂട്ടി യോജിപ്പിച്ച ശേഷം കോച്ച് റിപ്പയറിംഗ് യാര്‍ഡിലെ ട്രാക്കില്‍ ഓടിച്ചിരുന്നു. ഇത്തരത്തില്‍ 15 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയത്.മൂന്നാം ഘട്ടം വിജയകരമായിരുന്നുവെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.മൂന്നാഴ്ചത്തെ ഇടവേളയില്‍ ഏഴു ട്രയിനുകള്‍ കൂടി കൊച്ചിയില്‍ എത്തിക്കാനാണ് തീരുമാനം.പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോള്‍ മൊത്തം ഒമ്പത് ട്രയിനുകള്‍ ഉണ്ടാകും.

NO COMMENTS

LEAVE A REPLY