പുരുഷന്മാരെ വശീകരിച്ച്‌ നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘം പിടിയില്‍

169

തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച്‌ നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.
കൊല്ലം സ്വദേശികളായ യുവതികള്‍ ടെയിനില്‍ വെച്ചാണ് വികാസ് ഭവന്‍ ജീവനക്കാരനെ പരിചയപ്പെട്ടത്. പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫഌറ്റിലേക്ക് ക്ഷണിക്കുകയും ഇയാളെ നഗ്നനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. അതിന് ശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തരാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ വാട്സ് ആപ്പ് വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം പേഴ്സിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. പണം നല്‍കാതെ തിരികെ പോരാന്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെ സുഹൃത്തുക്കളെയും വിളിച്ച്‌ പണം ആവശ്യപ്പെടുകയായിരുന്നു. പണം ഉടന്‍ വേണമെന്ന് സുഹൃത്തുക്കളോട് ആവശ്യപെട്ടതോടെ അവര്‍ കാരണങ്ങള്‍ തിരക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY