മോദി സര്‍ക്കാരിന്‍റെത് യാഥാര്‍ത്ഥ്യബോധമില്ലാത്ത ബഡ്ജറ്റ് : വി.എസ. അച്യുതാനന്ദന്‍

238

തിരുവനന്തപുരം: മോദി സര്‍ക്കാരിന്‍റെ ബഡ്ജറ്റ് ബഡായി ബഡ്ജറ്റെന്ന് വി.എസ. അച്യുതാനന്ദന്‍. കണക്കുകളും പ്രഖ്യാപനങ്ങളും കൊണ്ട് കസര്‍ത്ത് കാണിച്ചതല്ലാതെ ഒരു തരത്തിലും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ബഡ്ജറ്റ്. വിലക്കയറ്റം തടയാന്‍ ഒരു നടപടിയും ഇല്ല, ബഡ്ജറ്റ് അവതരണത്തിനിടയില്‍ തന്നെ പാചകവാതക സിലിണ്ടറിന് എഴുപത് രൂപയോളം വര്‍ധിപ്പിച്ചു. കേരളം എന്ന് ഒരു സംസ്ഥാനം രാജ്യത്തുണ്ടെന്ന കാര്യംപോലും മറന്നാണ് മോദി സര്‍ക്കാര്‍ ബഡ്ജറ്റ് കൊണ്ടു വന്നിട്ടുള്ള തെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY