ലോക ക്ഷീര ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് തിരുവനന്തപുരത്ത്

18

ലോക ക്ഷീരദിനാഘോഷത്തിന്റെയും ക്ഷീര വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു ചടങ്ങ്. മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്ഷീരവാരോഘോഷത്തിനും ജൂൺ ഒന്നിനു തുടക്കമാകും.

സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ക്ഷീര സംഘങ്ങളിലും ക്ഷീരവികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസുകളിലും ക്ഷീരദിന പതാക ഉയർത്തും. ജൂൺ രണ്ടിന് ക്ഷീരസംഘം ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് വിതരണം, മൂന്നിന് ക്ഷീര മേഖലയിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം, നാലിന് കോട്ടയം കടുത്തുരുത്തി വാലാച്ചിറ ക്ഷീര സംഘത്തിലെ ഹൈജീനിക് മിൽക് കളക്ഷൻ റൂം ഉദ്ഘാടനം, അഞ്ചിന് ആലപ്പുഴ ഭരണിക്കാവ് താമരക്കുളം ക്ഷീര സംഘത്തിന്റെ കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനം, ആറിന് പാലക്കാട് കൊല്ലംകോട് മുതലമട ഈസ്റ്റ് ക്ഷീര സംഘത്തിലെ 50 കെവി സോളാർ പവർ പ്ലാന്റ്, ആലത്തൂർ മണിയിൽപറമ്പ് ക്ഷീര സംഘത്തിലെ വൈക്കോൽ ബെയിലിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം, ഏഴിന് തൃശൂർ ഒല്ലൂക്കരയിൽ സംസ്ഥാനതല തീറ്റപ്പുൽകൃഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

NO COMMENTS