കണ്ണൂരില്‍ അക്രമവും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി.എം.സുധീരന്‍

190

തിരുവനന്തപുരം• കണ്ണൂരില്‍ അക്രമവും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നു. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസ് സേനയിപ്പോള്‍ നോക്കുകുത്തിയാണെന്നും സുധീരന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സത്യപ്രതിജഞാ ലംഘനം നടത്തിയ ഇ.പി.ജയരാജനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ബന്ധുനിയമന വിവാദം പാര്‍ട്ടിക്കുള്ളിലെ പ്രശ്നമല്ല. വ്യവസായമന്ത്രി ഇ.പി.ജയരാജന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനാകില്ല.അദ്ദേഹം എത്രയും പെട്ടെന്നു രാജിവയ്ക്കണം. ഈ പ്രശ്നത്തില്‍ വ്യവസ്ഥാപിതമായ നിയമ നടപടികള്‍ കൈക്കൊള്ളണം. നിയമനങ്ങള്‍ ഒതുക്കിവയ്ക്കാമെന്ന് ആരും കരുതേണ്ട. 17ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച്‌ നടത്തുമെന്നും സുധീരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY