ഊര്‍ജിത് പട്ടേലിന് വധഭീഷണി : നാഗ്പുര്‍ സ്വദേശി പിടിയില്‍

211

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് വധഭീഷണി. ഇ മെയില്‍ വഴി വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ നാഗ്പുര്‍ സ്വദേശി വൈഭവ് ബദ്ദാല്‍വര്‍ എന്നയാളാണ് പിടിയിലായത്. ഫെബ്രുവരി 23 നായിരുന്നു സംഭവം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെക്കണം എന്നതായിരുന്നു ഭീഷണി. ഇല്ലെങ്കിൽ ഊര്‍ജിത് പട്ടേലിനേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് കത്തിലുണ്ട്. ആര്‍ബിഐ ജനറല്‍ മാനേജര്‍ വൈഭവ് ചതുര്‍വേദിയുടെ പരാതി പ്രകാരമാണ് ബദ്ദാല്‍വറെ അറസ്റ്റ് ചെയ്തത്.ബദ്ദാല്‍വര്‍ മറ്റാര്‍ക്കെങ്കിലും സന്ദേശമയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സൈബര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് കുമാര്‍ സിങ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബദല്‍വാറിനെ അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്താനുള്ള കാരണം പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബദ്ദാല്‍വറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് ആറുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY