അമേരിക്കയില്‍ വെടിവെയ്പ്പ്; 5 പേര്‍ മരിച്ചു

215

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവയ്പ്. അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് വെടിവെയ്‌പ്പ് ഉണ്ടായത്. സ്റ്റാര്‍വാര്‍സ് ടീ ഷര്‍ട്ട് ധരിച്ച യുവാവ്, വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍നിന്നുകൊണ്ടാണ് വെടിയുതിര്‍ത്തത്. ഫ്ലോറിഡയ്‌ക്ക് അടുത്താണ് വെടിവെയ്പ്പ് ഉണ്ടായ ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍.

NO COMMENTS

LEAVE A REPLY