തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരും മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

261

മുംബൈ: തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരും മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എര്‍പ്പെടുത്തിയിരുന്ന വിലക്ക് ബോംബെ ഹൈക്കേടതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തൃപ്തി ദര്‍ഗയില്‍ പ്രവേശിച്ചത്. കഴിഞ്ഞ തവണ ഹാജി അലി ദര്‍ഗയില്‍ എത്തിയപ്പോള്‍ പ്രവേശനം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ വിധി അനുകൂലമായി. ഇനി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

NO COMMENTS

LEAVE A REPLY