കുമ്പസാര പീഡനം ; മുന്‍കൂര്‍ ജാമ്യം തേടി ഒന്നാം പ്രതി സുപ്രീം കോടതിയിൽ

275

ന്യൂഡല്‍ഹി : കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഫാ. അബ്രഹാം വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വീട്ടമ്മ ബലാത്സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്ന് ഹർജിയില്‍ പറയുന്നു. അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടികള്‍ ഊര്‍ജിതമാക്കിയതോടെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ പാസ്‌പോര്‍ട്ട് നേരത്തെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

NO COMMENTS