തകര്‍ച്ചയുടെ വഴിയിലെത്തിനില്‍ക്കുന്ന അസം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി

214

തകര്‍ച്ചയുടെ വഴിയിലെത്തിനില്‍ക്കുന്ന അസം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി. ടൂറിസത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ താരത്തിനു കഴിയുമെന്നുള്ള നിലപാടിലാണ് സര്‍ക്കാര്‍ പ്രിയങ്കയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിലെത്തിയ പ്രിയങ്ക 15 കോടിയ്ക്ക് കരാറിലൊപ്പു വയ്ക്കുകയായിരുന്നു.
ഓസം അസം എന്ന കാംപെയ്നിന്റെ ഭാഗമായുളള പത്തു ദിവസത്തെ ചിത്രീകരണത്തിനാണ് നടി ഇത്രയും തുക ആവശ്യപ്പെട്ടത്. ബോളിവുഡിലെ പലരും സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തോട് ഇത്രയും തുക ആവശ്യപ്പെട്ടതിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ടെങ്കിലും തുക കുറയ്ക്കാന്‍ നടി തയ്യാറായിട്ടില്ല.