മലപ്പുറം സ്വദേശിയെ ദുബായില്‍ കാണാനില്ലെന്ന് പരാതി

180

ദുബായ് ​• മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി സാദിഖ് കരിമ്ബിലി(47)നെ ഇൗ മാസം 22 മുതല്‍ ദുബായില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ നായിഫ് പൊലീസില്‍ പരാതി നല്‍കി. ദെയ്റ പഴയ മക്തൂം ആശുപത്രിക്ക് മുന്‍പിലെ എസി സ്പെയര്‍ പാര്‍ട്സ് കടയില്‍ ജോലി ചെയ്തിരുന്ന സാദിഖ്, കാണാതായ ദിവസം പുലര്‍ച്ചെ സുബഹ് നമസ്കരിക്കാനായി താമസ സ്ഥലത്ത് നിന്ന് പുറപ്പെട്ടതായിരുന്നു. പുലര്‍ച്ചെ 4.40ന് ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് താമസ സ്ഥലത്തോ ജോലി സ്ഥലത്തോ തിരിച്ചെത്തിയില്ല.
ഇദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ഷംസുദ്ദീന്റേതാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സാദിഖ് ജോലി ചെയ്യുന്ന സ്ഥാപനം.

നാട്ടുകാരായ ആറ് പേരോടൊപ്പമാണ് താമസിച്ചിരുന്നത്. സാദിഖിന് വേണ്ടി ഷംസുദ്ദീന്‍ ദുബായിലെ വിവിധ ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നായിഫ് പൊലീസ് അന്വേഷണം ആരംഭിച്ചു​. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0559660744 (ഇഖ്ബാല്‍), 0504640244 (റിയാസ്) എന്ന നമ്ബരില്‍ ബന്ധപ്പെടുക.