കോട്ടയം: തിരുവല്ല-ചങ്ങനാശ്ശേരി റൂട്ടില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. ചില പാസഞ്ചറുകള്‍ റദ്ധാക്കിയിട്ടുണ്ട്. കൊല്ലം-ശാസ്താംകോട്ട സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും ട്രെയിനുകള്‍ വൈകും. ബാംഗളൂരു-കന്യാകുമാരി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കന്യാകുമാരി-മുംബൈ ജയന്തി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും. ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ നിര്‍ത്തും. കൊല്ലം-ശാസ്താംകോട്ട സ്റ്റേഷനുകളില്‍ പാളത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ 29നും ഏപ്രില്‍ 1,2,4 തീയതികളിലും ട്രെയിനുകള്‍ വൈകും.