ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ആക്രമണം നടത്തിയ ആള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പൊലീസ്

227

ലണ്ടന്‍: ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ആക്രമണം നടത്തിയ ഖാലിദ് മസൂദിന് ഐഎസ്, അല്‍ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പോലീസ്. ഭീകര സംഘടനകളുമായി മസൂദിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ന്യൂ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസുവാണ് അറിയിച്ചത്.
82 സെക്കന്‍ഡ് ഭീര്‍ഘിച്ച ആക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 12 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

NO COMMENTS

LEAVE A REPLY