തിയേറ്റര്‍ സമരം പിന്‍വലിച്ചു

213

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നടത്തി വന്ന തിയേറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ പ്രതിസന്ധി അവസാനിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ആദ്യം സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനെ പിളര്‍ത്തി ഇന്ന് തിയേറ്റര്‍ ഉടമകള്‍ പുതിയ സംഘടന രൂപവത്കരിക്കാനിരിക്കെയാണ് സമരം പിന്‍വലിക്കുന്നത്. അമ്ബത് തിയേറ്ററുകളെ കൂട്ടുപിടിച്ചാണ് ദിലീപ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒത്താശയോടെ പുതിയ സംഘടനയ്ക്കുള്ള നീക്കം ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY