രാജാ രവിവർമ ആർട്ട് ഗ്യാലറിയുടെ നിർമാണത്തിന് തുടക്കമായി

20

തിരുവനന്തപുരം :അതുല്യ ചിത്രകാരൻ രാജാ രവിവർമയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഗ്യാലറിയുടെ നിർമാണത്തിന് തിരുവനന്ത പുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം നിർവഹിച്ചു.

രാജാ രവിവർമ വരച്ച യഥാർത്ഥ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനാണ് എട്ടു കോടി രൂപ ചെലവിൽ സർക്കാർ ആർട്ട് ഗ്യാലറി നിർമിക്കുന്ന തെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജാ രവിവർമ യുടെ 43 ചിത്രങ്ങളുടെ സംരക്ഷണവും പ്രദർശനവും ഇവിടെ ഉറപ്പുവരുത്തും. മഹാനായ കലാകാരന്റെ ചിത്രങ്ങൾ മിക്കതും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടു പോയത് നിർഭാഗ്യകരമാണ്.

മിക്ക ചിത്രങ്ങളും ലോകരാജ്യങ്ങളുടെ മ്യൂസിയ ങ്ങളിൽ വിലപ്പെട്ട മുത്തുകളായി സൂക്ഷിക്ക പ്പെടുന്നു. പല ചിത്രങ്ങളും ലക്ഷക്കണക്കിന് ഡോളറിന് ലേലത്തിൽ പോകുന്നു. യഥാർത്ഥ ത്തിൽ അവയൊക്കെ കേരളത്തിന് അവകാശ പ്പെട്ടതാണ്.

അഖണ്ഡമായ ഇന്ത്യ എന്ന വീക്ഷണത്തിൽ നിന്നാണ് രാജാ രവിവർമ ശകുന്തള, ദമയന്തി, സീത തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചത്. ഇതേ ദേശീയബോധമാകണം സ്വരബത്ത് എന്ന സംഗീതോപകരണം വായിക്കുന്ന തമിഴ് സ്ത്രീയെയും പഴത്തട്ടമേന്തി നിൽക്കുന്ന മഹാരാഷ്ട്രക്കാരിയായ വനിതയെയും പാഴ്‌സി വനിതയെയും രജപുത്ര ഭടനെയും ചിത്രീകരിക്കുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ജീവിത വീക്ഷണം ചിത്രങ്ങളിൽ ആലേഖനം ചെയ്ത ഒരു വിശിഷ്ട കലാകാരന് നാട് നൽകുന്ന ആദരം കൂടിയാണ് ആർട് ഗ്യാലറി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ശാസ്ത്രീ യമായി സംരക്ഷിക്കുന്നതിനുള്ള ആധുനിക കൺസർവേഷൻ ലാബും സജ്ജീകരിക്കുന്നുണ്ട്. അതിലൂടെ രവിവർമ ചിത്രങ്ങൾ മാത്രമല്ല, പല ചിത്രകാരൻമാരുടെയും അമൂല്യമായ ചിത്രങ്ങൾ സംരക്ഷിക്കാൻ കഴിയും.

തിരുവനന്തപുരത്ത് 1964ൽ സ്ഥാപിച്ച നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തെ ഇന്ത്യയിലെ തന്നെ മികച്ച ഹിസ്റ്ററി മ്യൂസിയമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള നവീകരണവും പുരോഗമി ക്കുകയാണ്.

പുരാവസ്തു, പുരാരേഖ വകുപ്പുകൾക്ക് കീഴിലും ചില മ്യൂസിയങ്ങൾ ഒരുങ്ങുന്നുണ്ട്. സംസ്ഥാന ത്തെ മ്യൂസിയങ്ങളെല്ലാം പരമാവധി ഭിന്നശേഷി സൗഹൃദമാക്കാൻ സർക്കാരിന് സാധിച്ചിട്ടു ണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മൃഗശാല മന്ത്രി കെ. രാജു എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS