ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജ്​ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

198

തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജ്​ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിയായ മാധവന്‍കുട്ടി (22)യാണ് ജീവനൊടുക്കിയത്. നന്ദന്‍കോടുള്ള ഫ്ലാറ്റിലാണ്​ മരിച്ചത്​. ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവന്‍കുട്ടി. കോളജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. രാത്രിയില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്​ ​ നടപടികള്‍ പുരോഗമിക്കുകയാണെന്നും മരണത്തില്‍ ദുരൂഹതയുള്ളതായി ആരും മൊഴി തന്നിട്ടില്ലെന്നും അറിയിച്ചു.

NO COMMENTS

LEAVE A REPLY