തളിര് സ്‌കോളർഷിപ്പ് പരീക്ഷ 2023ന് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

3
Scholarships written in search bar on virtual screen

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 250രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ സൗജന്യമായി ലഭിക്കും.

16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160പേർക്ക് സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയുമാണ് ജില്ലാതല സ്‌കോളർഷിപ്പ്.

ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെയാണ് സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000രൂപ എന്നിങ്ങനെ സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.

2023 നവംബറിലാണ് ജില്ലാതല പരീക്ഷ. ഡിസംബറിൽ സംസ്ഥാനതല പരീക്ഷയും നടക്കും. ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാണ്. സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 100കുട്ടികളിൽ കൂടുതൽ തളിര് സ്‌കോളർഷിപ്പിനു ചേരുന്ന സ്‌കൂളുകൾക്ക് 1000രൂപയുടെ പുസ്തകങ്ങളും സമ്മാനമായി ലഭിക്കും.

കൂടുതൽ വിവരത്തിന്: 8547971483, 0471-2333790. email: scholarship@ksicl.org

NO COMMENTS

LEAVE A REPLY