വിദേശനയത്തില്‍ മോദി സര്‍ക്കാരിനുണ്ടായ പരാജയമാണു കശ്മീരിലെ ദുരവസ്ഥയ്ക്കു കാരണമെന്നു കോണ്‍ഗ്രസ്

208

ന്യൂഡല്‍ഹി • വിദേശനയത്തില്‍ മോദി സര്‍ക്കാരിനുണ്ടായ പരാജയമാണു കശ്മീരിലെ ദുരവസ്ഥയ്ക്കു കാരണമെന്നു കോണ്‍ഗ്രസ്. എന്നാല്‍, ഉറിയിലെ ആക്രമണത്തിനു ശേഷം സര്‍ക്കാര്‍ എടുക്കുന്ന ഏത് അര്‍ഥപൂര്‍ണമായ നടപടിയിലും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമെന്നു കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍.സിങ് പറഞ്ഞു.എന്‍ഡിഎ അധികാരമേറ്റ ശേഷമാണു കശ്മീര്‍ താഴ്വര അസ്വസ്ഥപൂര്‍ണമായത്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയശേഷം അതിര്‍ത്തിയില്‍ 900 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ പാക്കിസ്ഥാനെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പൂര്‍ണമായും വിജയിച്ചിരുന്നു.മുംബൈ ആക്രമണത്തിനു ശേഷം രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടാന്‍ കാരണമായതു യുപിഎയുടെ ശ്രദ്ധാപൂര്‍വമായ നയതന്ത്ര നീക്കങ്ങളാണെന്നും കോണ്‍ഗ്രസ് വക്താവ് അവകാശപ്പെട്ടു.

NO COMMENTS

LEAVE A REPLY