കോടതികളിലെ മാധ്യമ വിലക്കിനെ കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

179

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കോടതിയില്‍ വിലക്ക് തുടരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും മൗനം. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും ഇതുവരെ നടപ്പായില്ല. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. മാധ്യമ വിലക്കിനൊപ്പം മുഖ്യമന്ത്രിയുടെ മൗനവും ആയുധമാക്കുയാണ് പ്രതിപക്ഷം. നിലപാട് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആരോപിച്ചു.
മുഖ്യമന്ത്രി ഇടപെട്ടിട്ടും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തു നല്‍കുമെന്നും വിഎം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടി ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY