പിറന്നാള്‍ ആഘോഷത്തില്‍ ഖേദപ്രകടനവുമായി തച്ചങ്കരി

211

തിരുവനന്തപുരം: പിറന്നാള്‍ ആഘോഷത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമന്‍ തച്ചങ്കരി. ചെയ്ത തെറ്റ് എന്താണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്വന്തം കയ്യിലെ പൈസ കൊടുത്ത് ആളുകള്‍ക്കു മിഠായി വാങ്ങി കൊടുക്കുന്നതു തെറ്റാണെന്നു തോന്നുന്നില്ലെന്നു കച്ചങ്കരി പറഞ്ഞു. എങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തച്ചങ്കരി സംസാരിക്കുന്നതിനിടെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വേദിവിട്ടു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണം.

NO COMMENTS

LEAVE A REPLY