തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം എല്‍ എ കെ മുരളീധരനെ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത്. മുരളീധരന്റെ വിജയം അനായാസമെന്നും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് ഇന്നലെ കെപിസിസി അധ്യക്ഷന്‍ മുരളീധരനോട് മത്സരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചത്. ഇന്നലെ സന്നധത അറിയിച്ചിരുന്നില്ല. ഇന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്