ബാഡ്മിന്റനിൽ പി.വി.സിന്ധു സെമിഫൈനലിൽ

206

റിയോ ∙ റിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയേകി ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി.സിന്ധു സെമിഫൈനലിൽ. ലണ്ടൻ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവും ലോക രണ്ടാം നമ്പർ താരവുമായ ചൈനയുടെ വാങ് യിഹാനെ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 22–20, 21–19.

ആദ്യ സെറ്റിൽ 7–5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലെത്തി. 13–13 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നൽകിയില്ല. ആദ്യ സെറ്റ് 22–20 ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റിൽ ആദ്യ ലീഡ് സിന്ധുവിനായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ പിന്നോട്ടുപോയി. ഇരുവരും സമനിലയിലായി. എന്നാൽ തന്റെ മികച്ച പ്രകടനം വീണ്ടെടുത്ത സിന്ധു വളരെ പെട്ടെന്ന് തന്നെ മുന്നിലെത്തി വിജയം നേടി.

ജാപ്പനീസ് താരങ്ങൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മൽസരത്തിലെ വിജയിയെ ആയിരിക്കും സെമിഫൈനലിൽ സിന്ധു നേരിടുക.

NO COMMENTS

LEAVE A REPLY