കശ്മീരിൽ ഭീകരാക്രമണം : മൂന്നുപേർ കൊല്ലപ്പെട്ടു

156

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.

ഇന്നു പുലർച്ചെയോടെയായിരുന്നു ആക്രമണം. സൈനിക വാഹനത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഭീകരർ രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

NO COMMENTS

LEAVE A REPLY