സ്വിസ് നിക്ഷേപത്തില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്

200

ന്യൂഡല്‍ഹി • സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപവിഹിതം കുത്തനെ കുറഞ്ഞു. 61-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ കണക്കുപ്രകാരം 75-ാം സ്ഥാനത്തെത്തി.
ബ്രിട്ടന്‍ ഒന്നാം സ്ഥാനത്തു തുടരുമ്ബോള്‍ അമേരിക്കയാണു രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കാരുടെ ആകെ നിക്ഷേപം 1.2 ബില്യന്‍ സ്വിസ് ഫ്രാങ്ക് (ഏകദേശം 8,392 കോടി രൂപ) ആണ്. ഇത് ആകെ നിക്ഷേപത്തിന്റെ 0.1 ശതമാനംപോലും വരില്ല.
സ്വിറ്റ്സര്‍ലന്‍ഡിന്റെ സെന്‍ട്രല്‍ ബാങ്കായ സ്വിസ് നാഷനല്‍ ബാങ്ക് ഔദ്യോഗികമായി പുറത്തുവിട്ട 2015ലെ കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രാജ്യത്തെ ആകെ വിദേശനിക്ഷേപം 1.2 ട്രില്യന്‍ സ്വിസ് ഫ്രാങ്ക് (98 ലക്ഷം കോടി രൂപ) ആണ്.
ഇതിന്റെ നാലിലൊന്നും ബ്രിട്ടന്റേതാണ്. 14 ശതമാനമാണു യുഎസ് വിഹിതം. വെസ്റ്റ് ഇന്‍ഡീസ്, ജര്‍മനി, ബഹാമസ്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ഹോങ്കോങ്, പാനമ തുടങ്ങിയവയാണു മറ്റു മുന്‍നിര രാഷ്ട്രങ്ങള്‍.
കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിക്ഷേപനിരക്കിലാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം എത്തിയത്. പാക്കിസ്ഥാന്റെ നിക്ഷേപം ഇന്ത്യയെക്കാള്‍ കൂടുതലുണ്ട്. 69-ാം സ്ഥാനം. 2004ല്‍ ആണ് ഇന്ത്യയുടെ ഏറ്റവും കൂടിയ നിക്ഷേപനില രേഖപ്പെടുത്തിയത്.
അന്ന് 37-ാം സ്ഥാനത്തായിരുന്നു. 96 മുതല്‍ 2007 വരെ ആദ്യ അന്‍പതിലായിരുന്ന ഇന്ത്യ പിന്നീടാണു ക്രമമായി താഴോട്ടുവന്നത്

NO COMMENTS

LEAVE A REPLY