എഫ്.ഐ.ആര്‍ 24 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റില്‍ ഇടണമെന്ന് സുപ്രീംകോടതി

168

ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്.ഐ.ആര്‍) വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസ്മാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.
ഇന്റര്‍നെറ്റ് ശൃംഖല ദുര്‍ബലമായ പ്രദേങ്ങളില്‍ പെടുന്ന സംസ്ഥാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്തിരിക്കണം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമക്കേസുകള്‍, നുഴഞ്ഞുകയറ്റം പോലുള്ള തന്ത്രപ്രധാന കേസുകളിലെ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്യുന്നതില്‍ പോലീസ് അധികാരികള്‍ക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ 48 മണിക്കൂറായിരുന്നു സമയപരിധിയായി കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ഇത് പിന്നീട് കോടതി 24 മണിക്കൂറായി ചുരുക്കുകയായിരുന്നു. ഇന്ത്യന്‍ യൂത്ത് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.തങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല എന്ന ന്യായം ഉന്നയിച്ച്‌ കുറ്റാരോപിതര്‍ അതിന്റെ ആനുകൂല്യം നേടാന്‍ ഇടവരരുതെന്നാണ് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

NO COMMENTS

LEAVE A REPLY