നടൻ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

204

പാലക്കാട് ∙ സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം പത്തിരിപ്പാലയിലുള്ള പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് നടപടി. ഒറ്റപ്പാലം പത്തിരിപ്പാല ചന്തയ്ക്കു സമീപം നിർത്തിയിട്ട കാറിലിരുന്നു നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു വിദ്യാർഥികളുടെ പരാതി. പെണ്‍കുട്ടികള്‍ കാറിന്റെ നമ്പര്‍ പോലീസിന് കൈമാറിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമ നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്.

അതേസമയം, സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് നടൻ ശ്രീജിത്ത് രവി പ്രതികരിച്ചു. ‘പൊലീസ് പറയുന്ന സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെ നമ്പർ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാർഥിനികൾക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. പൊലീസിനു മുൻപിൽ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടൻതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.’

‘ഞാനാണ് അങ്ങനെ ചെയ്തതെങ്കിൽ കുട്ടികൾ എന്റെ പേരു പറയേണ്ടതല്ലേ. കുട്ടികൾ‌ക്ക് എന്നെ അറിയാതിരിക്കില്ല എന്നാണു കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. അവർ ഇക്കാര്യത്തിൽ വ്യക്തത തരുമെന്ന് കരുതുന്നു’ – ശ്രീജിത്ത് രവി പറഞ്ഞു.

NO COMMENTS

LEAVE A REPLY