പാലക്കാട് ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു

177

പാലക്കാട്• കേ‍ാട്ടായിക്കുസമീപം ഒ‍ാടന്നൂരില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികളില്‍ ഭാര്യ ശ്രീജ (40) മരിച്ചു. ഭര്‍ത്താവ് ബാലനെ ഗുരുതരമായ പരുക്കുകളേ‍ാടെ തൃശൂര്‍ മെഡിക്കല്‍ കേ‍ാളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണണ്ണയെ‍ാഴിച്ചു തീകെ‍ാളുത്തുകയായിരുന്നുവന്നാണു വിവരം. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബാലനു പെ‍ാള്ളലേറ്റതെന്നറിയുന്നു. ഭാരതപ്പുഴയുടെ സമീപമാണു കുടുംബം താമസിച്ചിരുന്നത്. ഇവരുടെ മക്കളായ അര്‍ച്ചന, അരുണ്‍ എന്നിവര്‍ ഗുരുതരമായ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരാണ്. സാമ്ബത്തികമായി പിന്നാക്കമായ കുടുംബം മറ്റുള്ളവരുടെ സഹായത്തേ‍ാടെയാണ് കുട്ടികളെ സ്പെഷല്‍ സ്കൂളില്‍ പരിശീലനത്തിനു വിടുന്നത്.

NO COMMENTS

LEAVE A REPLY