ജോലിയില്‍ നിന്നു പിരിച്ചുവിട്ട ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ചു

163

പറവൂര്‍ : പിരിച്ചുവിട്ട ജീവനക്കാരനെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കര പട്ടണത്തെ മുസിരീസ് പ്രൊജക്‌ട് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക ജീവനക്കാരന്‍ പൂഴിപ്പിള്ളി നികത്തില്‍ ബാവയുടെ മകന്‍ രവീന്ദ്രന്‍ (55) നെയാണ് ഓഫീസ് മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഓഫീസിലെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വടക്കേക്കര പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY