കാറപകടത്തില്‍പെട്ട് സീരിയല്‍ നടിമാര്‍ മരിച്ചു

323

ഹൈദരാബാദ്: കാറപകടത്തില്‍പെട്ട് തെലുങ്ക് സീരിയല്‍ നടിമാര്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്. സീരിയലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് കാറില്‍ പോകുമ്ബോഴായിരുന്നു അപകടം.

എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ഡ്രൈവര്‍ വണ്ടി തെറ്റിച്ചപ്പോള്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച്‌ തന്നെ ഭാര്‍ഗവി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനുഷ റെഡ്ഡി മരിച്ചത്. ഷൂട്ടിങ്ങിനായി തിങ്കളാഴ്ചയാണ് രണ്ടുപേരും തെലുങ്കാനയിലെ വിക്രാബാദിലെത്തിയത്.

NO COMMENTS