തിരുവനന്തപുരത്ത് കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

203

തിരുവനന്തപുരം : സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എം.എല്‍.എമാരായ ഷാഫി പറന്പില്‍, ഹൈബി ഈഡന്‍ മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസിനു നേരെയുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കി.

NO COMMENTS

LEAVE A REPLY